വൈദ്യുതി എന്‍ജിനുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് മംഗളൂരു ജങ്ഷനില്‍ ട്രിപ്പ് ഷെഡ്ഡ് വരുന്നു. എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിന...
more... class="reversehighlighted">്റെ സിവില്‍ ജോലികള്‍ തുടങ്ങി. ഷൊര്‍ണൂര്‍-മംഗളൂരു പാത പൂര്‍ണമായും വൈദ്യുതീകരിച്ചതിനാല്‍ കൂടുതല്‍ വണ്ടികള്‍ വൈദ്യുതി എന്‍ജിനിലേക്ക് മാറിയ സാഹചര്യത്തിലാണിത്. പാലക്കാട് ഡിവിഷനിലെ ആദ്യത്തെ ട്രിപ്പ് ഷെഡ്ഡാണ് മംഗളൂരു ജങ്ഷനിലേത്. എന്നാല്‍, വലിയ അറ്റകുറ്റപ്പണിക്ക് പൂര്‍ണമായി സജ്ജീകരിച്ച ഇലക്ട്രിക് ലോക്കോ ഷെഡ്ഡുകള്‍ കേരളത്തിലില്ല. അതിന് തമിഴ്നാട്ടിലെ ഈറോഡ്, ആരക്കോണം, റോയപുരം എന്നിവിടങ്ങളിലെത്തണം. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് ട്രിപ്പ് ഷെഡ്ഡ് ഉള്ളത്. ഒരു ട്രിപ്പ് ഓട്ടം പൂര്‍ത്തിയാക്കുന്ന തീവണ്ടി എന്ജിന് ഷെഡ്ഡില്‍ വന്നാല്‍ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍വേണ്ട സൗകര്യംമാത്രമേ ഇവിടെ ഉണ്ടാകൂ. മംഗളൂരു പനമ്പൂര്‍ തുറമുഖത്തേക്കും മറ്റും പോകുന്ന ചരക്കുവണ്ടികളുടെ എന്ജിന് അറ്റകുറ്റപ്പണിയാണ് പ്രധാന ലക്ഷ്യം. കെട്ടിടമടക്കമുള്ള സിവില്‍ പ്രവൃത്തിക്ക് ശേഷമായിരിക്കും പാളങ്ങളുടെ നിര്‍മാണവും വൈദ്യുതീകരണവും. ഡീസല്‍ എന്‍ജിനുകള്‍ ഘട്ടംഘട്ടമായി ഉപേക്ഷിച്ച് വൈദ്യുതിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അറ്റകുറ്റപ്പണിക്കുവേണ്ട പരിഗണന കേരളത്തിന് നല്‍കിയിട്ടില്ല. കൂടുതല്‍ അറ്റകുറ്റപ്പണിശാല തുടങ്ങാന്‍ റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, ഷൊര്‍ണൂരില്‍ ഇലക്ട്രിക് ലോക്കോ ഷെഡ്ഡ് വേണമെന്ന പ്രധാന ആവശ്യം ഇപ്പോഴും കടലാസിലാണ്.<br /> <br /> Work on electric loco trip shed in mangalore started, Request for starting loco shed at shornur still on paper.<br />source: <a href="http://www.mathrubhumi.com/mobile/print-edition/kerala/electric-engine--1.2278126?pq=1.536818" title="http://www.mathrubhumi.com/mobile/print-edi tion/kerala/electric-engine--1.2278126?pq=1.536818 " rel="nofollow" target="_blank" >click here</a>