വേണാട് കോഴിക്കോടിലേക്ക് നീട്ടിയാലോ???
1972 ൽ ആണ് വേണാട് എക്സ്പ്രസ്സ് തുടങ്ങിയത്. ഇപ്പോൾ വേണാട് തിരുവനന്തപുരം മുതൽ ഷൊർണുർ വരെയാണ് സർവീസ് നടത്തുന്നത്.
എറണാകുളം കോട്ടയം തിരുവനന്തപുരം റൂട്ടിൽ ആണ് കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നത്.
തിരുവനന്തപുരത് നിന്ന് കോഴിക്കോടിലേക്ക് കോട്ടയം വഴി തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്സ് 6 .25 ന് എത്തിച്ചേർന്നാൽ പിന്നെയുള്ളതു വൈകിട്ട് 4 .10 ന് എത്തിച്ചേരുന്ന പരശുറാം മാത്രമാണ്. രാവില്ലെയോ, ഉച്ചക്കോ ഇപ്പോള് കോട്ടയത്തു നിന്ന് നേരിട്ട് ട്രെയിൻ ഇല്ല. ഏറനാടും ജനശതാബ്ദിയും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.
വേണാട്...
more... നീട്ടിയാൽ കോട്ടയം വഴിക്ക് ഒരു പുതിയ ട്രെയിൻ കോഴിക്കോടിന് ലഭിക്കും. ഇപ്പോൾ രാവിലെ 5 മണിക് തിരുവനന്തപുരത് നിന്ന് പുറപ്പെട്ടാൽ 1 .25 ന് ആണ് ഷൊർണുരിൽ എത്തിച്ചേരുന്നത്. 8 .30 മണിക്കൂർ അധികം എടുക്കുന്നുണ്ട്.
വേണാട് രണ്ടു രീതിയിൽ നീട്ടാൻ സാധിക്കും.
വഴി # 1
വേണാട് 4 .30 ന് തിരുവനന്തപുരത് നിന്ന് പുറപ്പെടുന്ന രീതിയിൽ ആക്കിയാലും, ഒരു മണിക്കൂറിൽ അധികമുള്ള സ്ലാക്ക് സമയം ഒഴിവാക്കി ട്രെയിൻ വേഗത വർധിപ്പിച്ചാലും ഉച്ചക്കു 1 .45 ണ് കോഴിക്കോടിൽ എത്താൻ സാധിക്കും.
ഷൊർണുർ തിരുവനതപുരം വേണാട് ഇപ്പോൾ ഉച്ചക്കു 2 .35 ആണ് പുറപ്പെടുന്നത്. രാത്രി 11 മണിക് തിരുവനന്തപുരത് എത്തിച്ചേരും.
വേണാട് നീട്ടിയാൽ ഉച്ചക്ക് 2 മണിക് കോഴിക്കോട് നിന്ന് പുറപ്പെട്ടാൽ
3 30 ന് ഷൊർണുരിലും 5 .45 ന് എറണാകുളത്തും രാത്രി 11 ന് തിരുവനന്തപുരത് എത്തിച്ചേരാൻ സാധിക്കും.
വഴി # 2
റെയിൽവേ ബോർഡ് വേണാടിന് ആധുനിക എൽ എച് ബി റൈക് അനുവദിച്ചു. രണ്ടു മാസത്തിനുള്ളിൽ ഈ കോച്ചുകൾ വേണാടിന് ലഭ്യമാകും. ഒരു റൈക് കൂടി അനുവദിച്ചാൽ വേണാട് കോഴിക്കോട് വരെ സർവീസ് നടത്താൻ കഴിയും . കൂടാതെ കണ്ണൂർ വരെ നീട്ടുകയും ചെയ്യാം
COPIED